മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സയൻസ് എക്സ്പോ ലൂമിയർ2K24 ആരംഭിച്ചു

കോടഞ്ചേരി: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സയൻസ് എക്സ്പോ ലൂമിയർ2K24 ആരംഭിച്ചു. എജ്യൂക്കേഷൻ എക്സ് പോയുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ ജോസഫ് പാലക്കാട്ട് നിർവ്വഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ ഫാ ജോർജ്ജ് കറുകമാലിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് , വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ എന്നിവർ സംസാരിച്ചു.

പ്രദർശനം രാവിലെ 11ന് തുടങ്ങി രാത്രി 8 മണി വരെ നീണ്ടുനിന്നു.രണ്ടാം ദിവസമായ നാളെ രാവിലെ 9 ന് തുടങ്ങി വൈകിട്ട് 5ന് അവസാനിക്കുന്നു. എക്സ് പോയോടനുബന്ധിച്ചുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് സ്കൂൾ മാനേജർ നിർവ്വഹിക്കുന്നതാണ്.ശാസ്ത്ര സത്യങ്ങളെ ലളിതവൽക്കരിക്കുകയും ശാസ്ത്രനേട്ടങ്ങളെ സാമൂഹ്യവൽക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിമല യു .പി സ്കൂൾ മഞ്ഞുവയലിൽ എജുക്കേഷണൽ സയൻസ് എക്സ്പോ ലൂമിയർ2K24 സംഘടിപ്പിച്ചത്.

കണ്ടും കേട്ടും അനുഭവിച്ചും സ്വായത്തമാക്കിയ ശാസ്ത്രസത്യങ്ങളെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി സമൂഹനന്മയ്ക്കായുള്ള ലളിതവത്കരണമാണ് ലൂമിയർ 2K24. റോബോട്ടിക്സിന്റെ അനന്തസാധ്യതയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ആവശ്യകതയും സമൂഹത്തെ മനസ്സിലാക്കുന്നതിലൂടെ കുട്ടികളുടെ അനന്തവിഹായസ്സിലേക്കുള്ള വാതായനം തുറക്കലുമാണ് ലൂമിയർ 2K24 വിഭാവനം ചെയ്യുന്നത്.

സയൻസ് എക്സ്പോയിൽ മണ്ണ് പരിശോധന, ജലപരിശോധന, മെഡിക്കൽ കോളേജിന്റെ പാത്തോളജി അനാട്ടമി ,പ്ലാനറ്റോറിയം ,ഫോറൻസിക് ലാബ് ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര വിഭാഗത്തിൽപ്പെട്ട 70 ഓളം സ്റ്റാളുകൾ, റോബോട്ടിക്സ് ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ,ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങ് ഓഫ് ഏറോപ്ലെയിൻ, ഫയർ ആൻഡ് സേഫ്റ്റി , ഫുഡ് ഫെസ്റ്റ് എന്നിവയുടെ വിവിധ സ്റ്റോളുകൾ ലൂമിയർ 2K24 എന്നിവയും ഉണ്ടായിരുന്നു. ഹെഡ് മിസ്ട്രസ്സ് ആൻസി തോമസ് അധ്യാപകരായ ഷബീർ, അനുപമ, സിസ്റ്റർ അൽഫോൻസ്, പിടി എ പ്രസിഡന്റ്‌ ബിജു കാട്ടേക്കുടിയിൽ എന്നിവർ നേതൃത്വം നൽകി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©