അവിസ്മരണീയം ഹോപ്പ് നോളേജ് സിറ്റി രക്തദാന ക്യാമ്പ്
കോടഞ്ചേരി : ക്യാൻസർ രോഗികൾക്ക് സഹായകമായി MVR ക്യാൻസർ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കൈതപ്പൊയിൽ നോളേജ് സിറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി യൂണിറ്റും കൂടി മർകസ് യൂനാനി മെഡിക്കൽ കോളേജിൽ നടത്തിയ രക്തദാന ക്യാമ്പ് ദാതാക്കളുടെ ആധിക്യം കൊണ്ട് അവിസ്മരണീയമായി.
വനിതകളടക്കം 126 പേർ പങ്കെടുത്ത ക്യാമ്പിൽ 102 പേർ രക്തദാനം നടത്തി ..കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും ഹോപ്പ് മുറമ്പാത്തി മെമ്പറുമായ അലക്സ് തോമസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു ..സാമൂഹ്യ പ്രവർത്തകൻ ഷാജി പാപ്പൻ കോടഞ്ചേരി ആദ്യ രക്തദാനം നടത്തി ..

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡണ്ട് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷനായിരുന്നു ..കോടഞ്ചേരി ഗ്രാമ പഞായത്ത് മെമ്പർ ഷാജി മുട്ടത്ത്,മർകസ് മോഡേൺ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ.ഷംസുദ്ധീൻ,MVR ക്യാൻസർ സെന്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ഡോ.അരുൺ VJ,ഡോ .OKM അബ്ദുറഹ്മാൻ ,ഹെൽത്ത് ഓഫീസർ ഉമ്മർ ഹാജി,ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ ഷെരീഫ് ആഷിയാന എന്നിവർ ആശംസകൾ നേർന്നു
മർകസ് യൂനാനി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ.നബീൽ സ്വാഗതവും NSS വളണ്ടിയർ സെക്രട്ടറി അമീഖ നസ്‌റിൻ പാലക്കാട് നന്ദിയും പറഞ്ഞു ..ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ,ജോയിന്റ് സെക്രട്ടറി സിദ്ധീഖ് പെരുമണ്ണ,എക്സിക്യൂട്ടീവ് മെമ്പർമാരായ ഷംസുദ്ധീൻ മുറമ്പാത്തി,ഗഫൂർ പറവൂർ,കോർഡിനേറ്റർമാരായ റംഷാദ് കാക്കൂർ,ഷുക്കൂർ അത്തോളി,യൂസുഫ് പുന്നക്കൽ ,ഹോപ്പ് വനിതാ വിംഗ് പ്രവർത്തകരായ അൻസിനാ ഷക്കീർ ,ഹസീനാ ഷംസുദ്ധീൻ ,ഹോപ്പ് മുറമ്പാത്തി മെമ്പർമാരായ സജി KV മൈക്കാവ് ,സുബൈർ ബീനാച്ചി ,നാസർ എളേടത്ത്,NSS വളണ്ടിയർ സെക്രട്ടറി ആദിൽ വളാഞ്ചേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3