തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിലെ തിരുനാളിന് ഇന്ന് കൊടിയേറി
കോടഞ്ചേരി: തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും പരി. കന്യകാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ മഹോത്സവം ഏപ്രിൽ 5,6,7 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ നടക്കും.
കാര്യപരിപാടികൾ
2024 ഏപ്രിൽ 05 വെള്ളി : വൈകിട്ട് അഞ്ചിന് തിരുനാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ നിർവഹിച്ചു. 5:15ന് വിശുദ്ധ കുർബാന. തുടർന്ന് സിമിത്തേരി സന്ദർശനം. 6:30 ന് ഇടവകാ ദിനവും സൺഡേസ്കൂൾ വാർഷികവും.
2024 ഏപ്രിൽ 06 ശനി. രാവിലെ 08 ന് വയോജന ദിനം. വിശുദ്ധ കുർബാന, സ്നേഹവിരുന്ന്. വൈകിട്ട് 05 ന് ആഘോഷമായ തിരുനാൾ കുർബാന. ഫാദർ ജോബിൻ തെക്കേക്കര മറ്റത്തിൽ – മഞ്ഞുമല പള്ളി വികാരി. തുടർന്ന് 6:30ന് തിരുനാൾ പ്രതിക്ഷണം.വചന സന്ദേശം – ഫാദർ ജോൺസൺ കൊച്ചിലാത്ത്. 8:30 ന് വാദ്യമേളം. 09 ന് *ആകാശ വിസ്മയം.
07 ഞായർ രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന – ഫാദർ നിതിൻ കരിന്തോളിൽ പ്രദക്ഷിണം, സമാപനാശീർവാദം, കൊടിയിറക്ക്.