മില്ലിന്റെ മുകളിലേക്ക് തെങ്ങ് വീണു വൻ നാശനഷ്ടം
കോടഞ്ചേരി: കോടഞ്ചേരി ടൗണിലെ ഒറ്റപ്ലാക്കൽ രാജുവിൻ്റെ സെൻ്റ് ആൻ്റണീസ് സോ മില്ല് (മരമില്ല്) കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞു വീണ് തകർന്നു. ഓടിട്ട കെട്ടിടമായതിനാൽ പട്ടികയും കഴുക്കോലും ഓടുകളും നശിച്ചിട്ടുണ്ട്.ഇന്നലെ രാത്രി മലയോര മേഖലയിൽ കനത്ത ഇടി മിന്നലും, കാറ്റും, മഴയും ഉണ്ടായിരുന്നു. കൂടുതൽ ഇടങ്ങളിൽ നാശ നഷ്ടങ്ങൾ ഉണ്ടോയെന്നു അറിവാകുന്നതേയുള്ളൂ .
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD