ചെമ്പുകടവ് അങ്ങാടിയും പരിസരപ്രദേശങ്ങളും ശുചിയാക്കി
ചെമ്പുകടവ് :കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി നടത്തി വരുന്ന ഡെങ്കുപ്പനി പകർച്ചവ്യാധിയെ ചെറുക്കാൻ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ചെമ്പുകടവ് അങ്ങാടിയും പരിസരപ്രദേശങ്ങളും 3-ാം വാർഡിന്റെയും 5-ാംവാർഡിന്റെയും വാർഡ് മെമ്പർമാരായ ജോസ് പെരുമ്പള്ളിയുടെയും വനജ വിജയൻ്റെയും നേതൃത്വത്തിൽ വാർഡ് തല ശുചീകരണ യഞ്ജം നടത്തി.

ചെമ്പുകടവ് അംഗനവാടിയും പരിസരവും, അംബേദ്കർ കോളനി, സാംസ്കാരിക നിലയവും പരിസരവും എന്നിവ ശുചീകരിച്ചു. പൊതുജനങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , ആരോഗ്യ വകുപ്പ്, ആശ വർക്കർമാർ, എ.ഡി.എസ്, വ്യാപാരി വ്യവസായികൾ, ആർ.ആർ.ടി, ഹരിത സേനാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവർ ശുചീകരണ പരിപാടികളിൽ പങ്കാളികളായി.