പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു
കോടഞ്ചേരി: 2023-2024 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കപറമ്പിലെ മിന റഹ്മാൻ സി പി, കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറത്തെ ആൻഡ്രിയ ബിൽഫിയെയും ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. വിജയികൾക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉപഹാരം നൽകി.

ബ്ലോക്ക് സെക്രട്ടറി ഇ അരുൺ,പ്രസിഡന്റ് എ പി ജാഫർ ശരീഫ്,ട്രെഷറർ ആദർശ് ജോസഫ്,ശരത് സി എസ്,പ്രവീൺ മലാംകുന്ന്,വിപിൻ നെല്ലിക്കാപറമ്പ്, ഷോബീഷ്, ഗീതു സത്യൻ എന്നിവർ പങ്കെടുത്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD