കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു

കണ്ണോത്ത് : പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന കിഴക്കേടത്ത് ബിനോയ് കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ ഇളയ മകനൊപ്പം യാത്ര ചെയ്യുമ്പോൾ പുതുശ്ശേരിപ്പടി കാളറാവ് റോഡിൽ വച്ച് കാട്ടുപന്നി ബൈക്ക് ഇടിച്ചു മറക്കുകയും ബിനോയിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാളുടെ വാരിയെല്ലിനും തോളലിനും ആയി മൂന്ന് പൊട്ടുകൾ ഉണ്ട് ഇളയ മകൻ ഒപ്പം ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

നിത്യ ചെലവുകൾക്ക് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം കാട്ടുന്ന ശല്യങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സമയബന്ധിതമായി ലഭ്യമാക്കണമെന്നും മലയോര മേഖലയിൽ നിരന്തരമായി കാട്ടുപന്നി അക്രമങ്ങൾ ഉണ്ടാകുമ്പോൾ ഇലക്ഷന്റെ പേരിൽ സറണ്ടർ ചെയ്തിരിക്കുന്ന തോക്കുകൾ തിരിച്ചു ലഭിക്കാത്തതിനാൽ എംപാനൽ ഷൂട്ടന്മാരെ ഉപയോഗിച്ചുകൊണ്ട് ഇവയെ നിയന്ത്രിക്കുവാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാർക്ക് ലഭിച്ചിരിക്കുന്ന അധികാരം ഉപയോഗിക്കാൻ സാധിക്കുന്നില്ലന്നും അടിയന്തരമായി ലൈസൻസ് ഉള്ള തോക്കുകൾ ഷൂട്ടർമാർക്ക് തിരികെ നൽകുവാൻ ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©