Oplus_0

കുളിരാമുട്ടിയിലെ അപകടം : മരണം മൂന്നായി.

കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് അല്പസമയം മുൻപ് മരിച്ചത്.കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് രാവിലെ മരണപ്പെട്ടത്.

അപകടത്തിൽ മരിച്ച സുന്ദരൻ, ജോൺ, മുഹമ്മദ്‌ റാഫി

പരുക്കേറ്റ 2 പേർ ചികിത്സയിലാണ്. കടയിൽ സാധനം വാങ്ങാൻ എത്തിയവരും, വാഹനത്തിൽ ഉണ്ടായിരുന്നവരും കടക്കാരനുമാണ് അപകടത്തിൽപ്പെട്ടത്, 9.30 ഓടെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് കോഴിവളം കയറ്റി വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കട ഭാഗികമായും പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു.സമീപത്തുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റും പൂർണ്ണമായും തകർന്നിട്ടുണ്ട്.തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരേ ഏറേ നേരം പണിപ്പെട്ടാണ് പുറത്തെടുക്കാനായത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ വ്യാപര സ്ഥാപന ഉടമ കുളിരാമുട്ടി സ്വദേശി ജോമോൻ പിക്കപ്പ് വാൻ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻഎന്നിവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ സൂഷിച്ചിരിക്കുന്ന മൃദദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സ്ഥലത്ത് എത്തിയ തിരുവമ്പാടി പോലിസ്, കെ.എസ്ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©