മഞ്ഞുവയൽ വിമല യുപി സ്കൂൾ വിദ്യാർത്ഥികൾ വിജയ വായനശാല സന്ദർശിച്ചു

മഞ്ഞുവയൽ : മഞ്ഞുവയൽ വിമല യുപി സ്കൂൾ വിദ്യാർത്ഥികൾ വായന വാരാചരണത്തിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിപ്പൊയിൽ വിജയ വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തനങ്ങളെക്കുറിച്ചും പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലും സമൂഹ വളർച്ചയ്ക്ക് വായന അത്യന്താപേക്ഷിതമാണ് എന്ന് കുട്ടികൾ മനസ്സിലാക്കി. സ്കൂൾ പ്രധാന അധ്യാപിക ആൻസി തോമസ്, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ അൽഫോൻസാ അധ്യാപകരായ അനുപമ ജോസഫ്, നല്ല പാഠം കോഡിനേറ്റർമാരായ ഷെബീർ കെ. പി,അഖില ബെന്നി, വായനശാല പ്രസിഡന്റ് സേവ്യർ, സെക്രട്ടറി വിൽസൺ തറപ്പേൽ തുടങ്ങിയവർ സംസാരിച്ചു.

Sorry!! It's our own content. Kodancherry News©