Oplus_0

കോടഞ്ചേരി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിൽ യോഗാദിനം ആചരിച്ചു

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ യോഗാ ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക അസംബ്ലി കൂടി യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകാൻ പ്രശസ്ത യോഗ പരിശീലകനും യോഗാ തെറാപ്പിസ്റ്റുമായ ബിജു എ.പിയും, അഭിലാഷും എത്തിയിരുന്നു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. കായികാധ്യാപകൻ ഷിബു കെ.എം, അധ്യാപകരായ ഡാലി ഫിലിപ്പ്, രാജീവ് മാത്യു, ബീന ജേക്കബ്, ബിജി പി.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

കോടഞ്ചേരി :നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ നിർവഹിച്ചു.നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളും നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയും ഒരുമിച്ചാണ് യോഗാദിനം ആചരിച്ചത്.ഗവൺമെൻറ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ എസ് യോഗയുടെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് NAM യോഗ ഇൻസ്ട്രക്ടർ ഡോ.ആഷ ജോസഫ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, പി ടി.എ പ്രസിഡൻറ് വിൽസൺ തറപ്പേൽ, ഷിജി ജോസഫ്, ജോസ ഫ് കുര്യൻ, സിസ്റ്റർ അന്നമ്മ കെ. ജെ എന്നിവർ സംസാരിച്ചു.

കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

കോടഞ്ചേരി : കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വയം കൂടാതെ സമൂഹത്തിനും വേണ്ടി യോഗ എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ പരിശീലനത്തിന്റെ ഗുണത്തെപ്പറ്റിയും യോഗ പരിശീലകരായ അനില അഗസ്റ്റിൻ,നിഷ ചാക്കോ എന്നിവർ കുട്ടികളോട് സംസാരിച്ചു.തുടർന്ന് കുട്ടികൾക്ക് യോഗ പരിശീലനവും നല്കി. ലോക സംഗീത ദിനം കൂടിയായ ഇന്ന് യോഗയും സംഗീതവും തമ്മിലുള്ള അഭേദ്യമായ ബന്ധവും വിശദീകരിച്ചു. അധ്യാപക പ്രതിനിധി ജൂലി അലക്സ് പരിപാടിക്ക് നന്ദി അറിയിച്ചു.

സെലിബ്രേറ്റ് യുവർ ലൈഫ് യോഗ-സംഗീതദിനത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലോക യോഗ-സംഗീത ദിനത്തിന്റെ ഭാഗമായി *സെലിബ്രേറ്റ് യുവർ ലൈഫ്* എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും, CAP പ്രൊജക്റ്റ്‌ മാസ്റ്റർ ട്രെയിനറും കൈതപ്പോയിൽ ലിസ്സ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ സിസ്സ എം ജോർജ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ നയിച്ചത്.ചിന്തകളാണ് ഓരോ വ്യക്തിയും എന്തായിത്തിരണമെന്ന് തീരുമാനിക്കുന്നത്. നമ്മെ ഈ ലോകത്തിൽ ശരിയായി ജീവിക്കാൻ സഹായിക്കുന്ന എല്ലാവരോടും നന്ദി ഉള്ളവരായിരിക്കണമെന്നും വിജയപരാജയങ്ങളെ ഉൾക്കൊണ്ട്‌ ജീവിതം ആസ്വാദ്യകരമാക്കാൻ ശ്രമിക്കണമെന്നും ടീച്ചർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധയാകർഷിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിടെ ക്ലാസ്സ്‌ മുന്നേറി.പ്രസ്തുത ക്ലാസ്സ്‌ ഏറെ പ്രയോജനപ്രദമായെന്നു വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. 2014-ൽ സ്ഥാപിതമായ ഹയർ സെക്കന്ററിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന പരിപാടികളാണ് മാസം തോറും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കായി “എന്റെ ഫേവറേറ്റ് പാട്ട്” എന്ന സംഗീത പരിപാടിയും സംഘടിപ്പിച്ചു.

കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു

കോടഞ്ചേരി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി നടത്തിയ പരിപാടിയിൽ പതഞ്ജലി യോഗ കേന്ദ്രയിൽ നിന്നുള്ള യോഗ ട്രെയിനർ ഉഷ റ്റി.പി സംസാരിച്ചു.തുടർന്ന് ഇവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകി.പരിപാടികൾക്ക് പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ,വൈസ് പ്രിൻസിപ്പൽ ജിസി പി ജോസഫ്, അനുപമ ബെന്നി എന്നിവർ നേതൃത്വം നൽകി.

തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.

തിരുവമ്പാടി: സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെൽന ടീച്ചർ സംസാരിച്ചു. ശേഷം സ്കൂൾ ഗ്രൗണ്ടിൽ യോഗയുടെ വ്യത്യസ്ത രീതികൾ കുട്ടികളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുനിൽ സാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ഗീതു ടീച്ചർ, ആൻ ബ്ലെസി ടീച്ചർ, അയൂബ് സർ, Sr.ആൻസ് മരിയ തുടങ്ങിയവർ നേതൃത്വം നൽകി.

മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആഘോഷിച്ചു

മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചു. യോഗയെ ജീവിതത്തിൽ പകർത്തുന്നതിലൂടെ കുട്ടികൾക്ക് ശ്രദ്ധ വർദ്ധിക്കുമെന്ന്, ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ് ശ്രീമതി സീന റോസ് പറഞ്ഞു. കുട്ടികൾ താൽപ്പര്യത്തോടെ യോഗയിൽ പങ്കെടുത്തു അധ്യാപകരായ ജിനി ജെയിംസ്, മിനി ടി വി, ഷിബിൽ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©