മുറമ്പാത്തിയിൽ രക്ത ദാന ക്യാമ്പ് ഞായറാഴ്ച
മുറമ്പാത്തി, കാഞ്ഞിരപ്പാറ സെൻ്റ് ജോൺസ് യാക്കോബായ സിറിയൻ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുക്കം എം.വി.ആർ. ക്യാൻസർ സെൻ്ററിൻ്റേയും, HOPE BLOODമുറമ്പാത്തിയുടേയും സഹകരണത്തോടെ എം.വി.ആർ. ക്യാൻസർ സെൻ്ററിൽ ചികിത്സിക്കുന്ന ക്യാൻസർ രോഗികൾക്ക് വേണ്ടി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 65 നും ഇടയിൽ പ്രായമുള്ള മാരകരോഗങ്ങളില്ലാത്ത ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. ക്യാൻസർ ചികിത്സയിൽ അത്യാവശ്യ ഘടകമായ രക്തം ലഭ്യമാക്കുവാൻ സുമനസ്സുകളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
25/08/2024 ഞായറാഴ്‌ച 10 മണി മുതൽ 2 മണി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ എം.വി.ആർ. ക്യാൻസർ സെൻ്ററിലെ വിദഗ്‌ധ ഡോക്‌ടർമാരുടേയും ടെക്‌നീഷ്യൻമാരുടേയും മേൽനോട്ടം ഉണ്ടായിരിക്കുന്നതാണ്.
ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 9846696647, 9048076477.