കേരളത്തിൽ സിപിഎം- ആർഎസ്എസ് അന്തർധാര സജീവം:അഡ്വക്കേറ്റ് കെ ജയന്ത്‌

കോടഞ്ചേരി : കേരളത്തിൽ തുടർന്നുവരുന്ന സിപിഎം ആർഎസ്എസ് അന്തർധാരയുടെ അനന്തരഫലമാണ് ക്രമസമാധാന ചുമതിയുള്ള എഡിജിപിയെ ആര്‍.അജിത് കുമാറിനെ തലസ്ഥാനത്തുനിന്ന് നീക്കിയതിൽ കലാശിച്ചത് എന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ജയന്ത്‌ ആരോപിച്ചു.

മുക്കം നഗരസഭയിൽ ഇടതുപക്ഷ ഭരണസമിതിക്കെതിരെ യുഡിഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തോൽപ്പിക്കാൻ സിപിഎം ബിജെപിയുടെ സഹായം തേടിയെന്നത് പകൽപോലെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

കാഫിൽ സ്ക്രീൻഷോട്ടിന്റെ സൃഷ്ടാക്കളെയും പ്രചാരകരെയും, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാരെയും സർക്കാർ സംരക്ഷിക്കുകയാണ്.മൂന്നാം മോദി സർക്കാരിന്റെ ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.കേന്ദ്ര കേരള സർക്കാരുകളുടെ ദുർഭരണത്തിനെതിരെ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ തരംഗം അലയടിക്കും.   ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി ത്രിതല പഞ്ചായത്ത് ഇലക്ഷൻ മുന്നൊരുക്ക എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ  അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ക്യാമ്പ് മാർഗ്ഗരേഖ അവതരിപ്പിച്ച് സംസാരിച്ചു.

 കെ.പി.സി.സി നിർവാഹ സമിതി അംഗം പി.സി ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി.ഡി.സി. സി ജനറൽ സെക്രട്ടറി സി.ജെ ആന്റണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്  ചെമ്പകശ്ശേരി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട് മല,   കെ എം പൗലോസ്, ജോസ് പൈക, ജോസഫ് ആല വേലി, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ  എന്നിവർചടങ്ങിൽ പ്രസംഗിച്ചു.

സമാപന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗംഎൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. 

Sorry!! It's our own content. Kodancherry News©