ഐ എസ് ഒ പ്രഖ്യാപനവും നവീകരിച്ച ഓഫീസിന്റെയും സംപുഷ്ടീകരിച്ച ചാണകപ്പൊടി പായ്ക്കറ്റിന്റെയും വിപണന ഉദ്ഘാടനവും

കോടഞ്ചേരി:മിൽമ മലബാർ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ എം.ആർ.ഡി.എഫ് മായി സഹകരിച്ച് സമ്പുഷ്ടീകരിച്ച ഒരു കിലോയുടെയും, രണ്ട് കിലോയുടെയും അന്താരാഷ്ട്ര ഗുണനിലവാരമുള്ള ചാണകപ്പൊടി പായ്ക്കറ്റിന്റെ വിപണ ഉദ്ഘാടനം മിൽമ ചെയർമാൻ കെ എസ് മണി നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പരിസരത്ത് നിർവഹിക്കുകയാണ്. തുടർന്ന് സംഘത്തിന്റെ ഐ.എസ്.ഓ പ്രഖ്യാപനം മിൽമ മലബാർ മേഖലയൂണിയൻ മാനേജിങ് ഡയറക്ടർ കെ.സി ജെയിംസ് നിർവഹിക്കുന്നതാണ് സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അഷ്റഫ് മാസ്റ്റർ നിർവഹിക്കുന്നു ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.

മിൽമ മലബാറിൽ മേഖല യൂണിയൻ ഡയറക്ടർ ശ്രീനിവാസൻ എം.ആർ.ഡി.എഫ് കോഴിക്കോട് സി.ഇ.ഒ ജോർജുകുട്ടി ജേക്കബ് ക്ഷീരവകസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബോബി പീറ്റർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ മിൽമ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുക്കുന്നു.ചടങ്ങ് നാളെ വെള്ളിയാഴ്ച രാവിലെ 10 30 ന് നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം ഓഫീസ് പരിസരത്ത് വച്ച് നടക്കുമെന്ന് സംഘം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അറിയിച്ചു.

Sorry!! It's our own content. Kodancherry News©