കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ. പി. സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൂടത്തായ് :സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൂടത്തായി സെൻറ് ജോസഫ് എൽ .പി. സ്കൂളും കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ ശ്രീമതി. ചിന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു .നിരവധി ആളുകളാണ് ഈ മെഗാ ക്യാമ്പിൽ ചികിത്സ തേടി എത്തിച്ചേർന്നത് . കുട്ടികളുടെ വിഭാഗം, ഇ.എൻ.റ്റി, ജനറൽ മെഡിസിൻ, ചർമ്മരോഗം, അസ്ഥി രോഗം മുതലായ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായെന്ന് പ്രധാനധ്യാപിക ശ്രീമതി. ഡെയ്സിലി മാത്യു അഭിപ്രായപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത് തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് പ്രത്യേക കൺസഷനും ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ ശസ്ത്രക്രിയയും കെഎംസിടി മെഡിക്കൽ കോളേജ് നൽകുന്നതാണ്