എം ആർ എം എക്കോ സൊലൂഷ്യൻസ് കമ്പനിയുടെ ഹരിതം മനോഹരം ക്യാമ്പയിന് തുടക്കമായി

മാലിന്യ സംസ്ക്കരണ മേഖലയിൽ പ്രവർത്തിക്കുന്ന എം ആർ എം എക്കോ സൊലൂഷ്യൻസ് കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ തുടക്കമായി . ക്യാമ്പയിൻ്റെ് ലോഗോ  പ്രകാശനം  പുതുപ്പാടി ഗ്രാമപഞ്ചായത്ത്   വൈസ് പ്രസിഡൻ്റ് ഷിജു ഐസക്ക് നിർവഹിച്ചു.

എം ആർ എം കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും വരും വർഷങ്ങളിൽ നടത്താനിരിക്കുന്ന പദ്ധതികളെ കുറിച്ചും കമ്പനി മാനേജിംഗ് ഡയറക്ടർ ഷാഹിദ് കുട്ടമ്പൂർ വിശദീകരിച്ചു.

വാർഡ് മെമ്പർ ശ്രീജ, പൊതുപ്രവർത്തകരായ ശ്രീജിത്ത് ഏലോക്കര, മജീദ് ഒടുങ്ങാക്കാട് കമ്പനി ഡയറക്ടമാരായ സുനിൽ പി.വി, നസീർ അടിവരം, എന്നിവർ സംസാരിച്ചു. സുബിൻ ബേബി സ്വാഗതവും, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ലക്ഷ്മിപ്രിയ നന്ദിയും പറഞ്ഞു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©