വയനാട് പാർലമെന്റ് മണ്ഡലം കോടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:ഇ.എസ്.ഐ വിഷയത്തിൽ  മലയോര ജനതയുടെ ഒപ്പമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ഇ.എസ്.ഐ പരിധിയിൽ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖല പൂർണമായി ഒഴിവാക്കണം എന്നാണ്  കോൺഗ്രസ് നിലപാടെന്നും  വന നിയമങ്ങൾ കാലാനുസൃതമായി  ജനോപകാരപ്രദമായി പരിഷ്കരിക്കണമെന്നും  എ.ഐ.സി.സി  ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കോടഞ്ചേരി പഞ്ചായത്ത്  ഐക്യനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.

 പ്രകൃതിക്ഷോഭത്തിലും വന്യമൃഗ ആക്രമണത്തിലും കാർഷിക വിളകൾക്ക് നാശനഷ്ടം നേരിട്ടവരുടെയും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും മനുഷ്യ ജീവനും കൃഷിക്കും നാശനഷ്ടങ്ങൾ വരുത്തുന്ന വന്യജീവികളെ ഉന്മൂലനം ചെയ്യാൻ നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, കെ സി അബു, ജയ്സൺ മേനാകുഴി, അബൂബക്കർ മൗലവി, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹസമിതി അംഗം സി.ജെ ടെന്നിസൺ,എൻ.കെ അബ്ദുറഹ്മാൻ, ബാബു പൈക്കാട്ടിൽ,  വർഗീസ് പുത്തൻപുര, ജോബി ഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ, കെ എം ബഷീർ, അലക്സ് തോമസ്, ഹമീദ് തിരുവമ്പാടി, ബോസ് ജേക്കബ്, കെ ടി മൻസൂർ, കെ പി ബാബു, വിഡി ജോസഫ്, സണ്ണി കാപ്പാട്ട് മല, ജോസ് പൈക,ജമീല അസീസ്, ജോബി ജോസഫ്, ടോമിഇല്ലിമൂട്ടിൽ, അന്നക്കുട്ടി ദേവസ്യ, സജി നിരവത്ത്, ബാബുപട്ടരാട്, ഫ്രാൻസിസ് ചാലിൽ, ജോസ് പെരുമ്പള്ളി, ജോർജ് എം തോമസ്,ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, സാബു അവണ്ണൂർ, നാസർ പി പി, കുമാരൻ കരിമ്പിൽ, സാബു മനയിൽ, റെജി തമ്പി, ചിന്ന അശോകൻ, ലിസി ചാക്കോ, ബേബി കളപ്പുര,ആൽബിൻ ഊന്നുകല്ലേൽ, രഞ്ജിഷ് പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©