ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് മൂന്നുമാസം; 47 പേർ കാണാമറയത്ത്

കൽപ്പറ്റ: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഇന്നേക്ക് മൂന്നുമാസം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക കണക്കു പ്രകാരം 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖ ലയിൽനിന്നും മലപ്പുറം ചാലിയാർ പുഴയിൽനിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചതിൽ 208 എണ്ണത്തിന്റെ പരി ശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യഉപയോ ഗപ്പെടുത്തുന്നതിന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. മൂന്നുമാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ ചേർത്തുനിർത്തുന്ന കര്യത്തിൽ സർക്കാർ നിസ്സംഗതയിലാണെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികം.

പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണ കൂടത്തിനായിട്ടില്ല എന്ന് ബാധിക്കപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നു . പുനരധിവാസത്തി നുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിത ത്വത്തിലായി. കാണാതായവർക്കുവേ ണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തിൽപെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതർ തയാറായിട്ടില്ല.

പ്രധാനമന്ത്രി ദുരന്തപ്രദേശങ്ങളും ഇരകളെയും സന്ദർശിച്ചതല്ലാതെ കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽനിന്ന് പുറത്താവാനുള്ള സാധ്യത ഏറെയാണ്.

Sorry!! It's our own content. Kodancherry News©