കോടഞ്ചേരി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ ജൈവ അജൈവമാലിന്യ സംസ്കരണ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തി പൊതുവിടങ്ങളിൽ ശുചീകരിച്ച് അങ്ങാടികൾ പൂച്ചെടികൾ വച്ച് മനോഹരമാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് കോടഞ്ചേരിയെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു.

ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, വാർഡ് ശുചിത്വ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ ,നാട്ടുകാർഎന്നിവരെ ഉൾപ്പെടുത്തി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചിത്വ ബോധവൽക്കരണ റാലി നടത്തി.

പ്രഖ്യാപനത്തോടനുബന്ധിച്ച് മികച്ച ഹരിത വിദ്യാലയമായി സെൻറ് തോമസ് എൽ പി സ്കൂൾ നെല്ലിപ്പോയിലിനെയും മികച്ച ഹരിത സർക്കാർ സ്ഥാപനമായി കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തെയും മികച്ച ഹരിത വായനശാലയായി വിജയ വായനശാല നെല്ലിപ്പോയിലിനെയും ഹരിത ഗ്രാമമായി നെല്ലിപ്പോയിൽ ഗ്രാമവും ഹരിത ഭവനങ്ങളായി മൂന്നാം വാർഡിലെ മാധവി പുതിയമ്പലം, മറിയക്കുട്ടി പുളംകാവിൽ എന്നിവരെയും ഹരിതരത്നം അവാർഡിന് 21ാം വാർഡിലെ ജലാലുദ്ദീൻ അക്കരപ്പള്ളി എന്നിവരെയും ഗ്രീൻ ക്ലിൻ കോടഞ്ചേരി ക്യാമ്പയിനിൽ വിജയകരമായി പൊതുവിടങ്ങൾ മനോഹരമാക്കാൻ സഹായിച്ച ശ്രേയസ് ബത്തേരി, ഓസ്ക്കാ ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ എന്നിവരെയും ഫലകങ്ങൾ നൽകി ആദരിച്ചു.

കോടഞ്ചേരി ടൗൺ ബുട്ടിഫിക്കേഷന്റെ ഭാഗമായി മികച്ച രീതിയിൽ ചെടികൾ പരിപാലിക്കുന്ന വ്യാപാരികളായ സണ്ണി ആവേ മരിയ കൂൾബാർ, മാത്യു ജോസഫ് മിൽമ ബൂത്ത്, വിപിൻ പുതുശ്ശേരി മൊബൈൽസ്, ബാബു ക്രൗൺ കൂൾബാർ, സജി ശിശിര സ്റ്റുഡിയോ, സജോയ് തൈപ്പറമ്പിൽ ഹോം അപ്ലൈൻസ് , ജോൺ വലിയമറ്റം ഫെയർ ഡീൽസ്, ജയേഷ് പഞ്ചമി,സണ്ണി സെൻട്രൽ ബേക്കറി, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരെ ഫലകങ്ങളൾ നൽകി ആദരിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, വൈസ് പ്രസിഡണ്ട് ജമീല അസീസ് , ക്ഷേമകാര്യ ചെയർപ്പസൺ സൂസൻ വർഗീസ്, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ , ലിസി ചാക്കോ , ചിന്നാ അശോകൻ, ബിന്ദു ജോർജ് , റോസമ്മ കൈത്തുങ്കൽ, വനജാ വിജയൻ, റിയാനസ് സുബൈർ, ചാൾസ് തൈയ്യിൽ, റോസിലി മാത്യു, ലീലാമ്മ കണ്ടത്തിൽ, സിസിലി ജേക്കബ് , റിന സാബു, ഷാജി മുട്ടത്ത്, ഷാജു ടി പി തെന്മല, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ എം പൗലോസ്, സാബു പള്ളിക്കത്താഴത്ത് ‘ അബൂബക്കർ മൗലവി, പി ആർ രാജേഷ്, പി പി ജോയ്, ഫാദർ തോമസ് മണിതോട്ടം, ഫാദർ ജിതിൻ, പോൾസൺ അറക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ റിപ്പോർട്ട് അവതരിപ്പിച്ചുഅസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി, VEO ശെലേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് , പ്രൊജക്റ്റ് അസിസ്റ്റൻറ് അമൽ തമ്പി എന്നിവർ നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©