കോൺഗ്രസ് സ്ഥാനാർഥി ദേശാടന പക്ഷി:ബിജെപി ഉത്തര മേഖല സെക്രട്ടറി
കോടഞ്ചേരി : വയനാടിനെ കുടുംബസ്വത്ത് പോലെയാണ് കോൺഗ്രസ്സ് കാണുന്നത് എന്ന് ബിജെപി ഉത്തര മേഖല സെക്രട്ടറി എൻ. പി. രാമദാസ് പറഞ്ഞു. കോടഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.10 വർഷം നരേന്ദ്ര മോഡി സർക്കാർ നടപ്പിലാക്കിയ ഒരു പദ്ധതിയും വയനാട് മണ്ഡലത്തിൽ കൊണ്ടുവരാൻ കോൺഗ്രസ്സ് തയ്യാറായില്ല. രാജ്യത്തിന്റെ വികസനം വയനാട് പാർലമെന്റ് മണ്ഡലത്തിലും എത്തിക്കാൻ എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. യോഗത്തിൽ പി.റ്റി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം റ്റി. എ നാരായണൻ, ന്യുനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ് എന്നിവർ പ്രസംഗിച്ചു.പി .ആർ. രാജേഷ് സ്വാഗതവും ടി. ആർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.