കെ സി വൈ എം താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന 24 മണിക്കൂർ ഉപവാസ സമരം സമാപിച്ചു

കോടഞ്ചേരി: കെ.സി.വൈ.എം, എസ്.എം.വൈ.എം താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന 24 മണിക്കൂർ ഉപവാസ സമരം കോടഞ്ചേരിയിൽ സമാപിച്ചു.വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് 6.30 മുതൽ ഇന്ന് വൈകിട്ട് 6. 30 വരെയാണ് നിരാഹാര സമരം നടന്നത്.

ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കെസിവൈഎം രൂപത ജനറൽ സെക്രട്ടറി അലീന മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ രൂപതാ പ്രസിഡന്റ് റിച്ചാർഡ് ജോൺ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ ആമുഖ പ്രഭാഷണം നടത്തി.

പ്രോലൈഫ് താമരശ്ശേരി രൂപത ഡയറക്ടർ ജോസ് പെണ്ണാപറമ്പിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി സെന്റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിജോ മേലാട്ട് ആശംസകൾ അർപ്പിച്ചു.

രൂപത വൈസ് പ്രസിഡന്റ് അലൻ ബിജു സമാപന സമ്മേളനത്തിന് നന്ദി പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിരാഹാരം ഇരുന്ന പ്രവർത്തകർക്ക് നാരങ്ങാ നീര് നൽകി.

ഉപവാസ സമരത്തിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കെപിസിസി സെക്രട്ടറി അഡ്വ പി എം നിയാസ്, കർഷക കോൺഗ്രസ് ദേശീയ പ്രസിഡന്റ് മഞ്ജുഷ് മാത്യു, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി രമ്യ ഹരിദാസ് ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, സി ഒ ഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, രൂപത ചാൻസിലർ ഫാ. സുബിൻ കവളക്കാട്ട്,കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തുമുള്ളിൽ, കൊണ്ടോട്ടി ഇടവക വികാരി ഫാ. പീറ്റർ പൂതർമണ്ണിൽ, മിഷൻ ലീഗ് ഡയറക്ടർ ഫാ. ജോർജ് വെള്ളാരം കാലയിൽ എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോടഞ്ചേരി അങ്ങാടിയിൽ കെസിവൈഎം പ്രവർത്തകർ റാലിയും ഫ്ലാഷ് മോവും നടത്തി

Sorry!! It's our own content. Kodancherry News©