കത്തോലിക്ക കോൺഗ്രസ് വന്യജീവി ആക്രമണം പന്തം കൊളുത്തി പ്രകടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട്  പന്തം  കൊളുത്തി  പ്രകടനം നടത്തി. പ്രതിഷേധ യോഗം കോടഞ്ചേരി കത്തോലിക്കാ കോൺഗ്രസ് ഫൊറോന  ഡയറക്ടർ  ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ്  പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ  മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കിൽ. ജസ്റ്റിൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.ബിബിൻ  തോമസ്, ജോജോ പള്ളിക്കാമടത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്,തങ്കച്ചൻ ആയത്തുപാടത്ത്,ജോസ് മലേക്കുന്നെൽ ,ഷിജി അവനൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©