കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച കർഷകരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ആദരിച്ചു.

മികച്ച സമ്മിശ്ര കർഷകനായി എസ്തഫൻ താണേലിമാലി, മുതിർന്ന കർഷകനായി തോമസ് മൂലേച്ചാലിൽ, മാതൃകാ കർഷകനായി ഷാജി ജോസഫ് വടശ്ശേരി, മികച്ച വനിതാ കർഷകയായി മേഴ്സി അലക്സാണ്ടർ ഐരാറ്റിൽ , പട്ടികവർഗ്ഗമേഖലയിലെ മികച്ച കർഷകനായി അയ്യപ്പൻ വട്ടച്ചിറ, വിദ്യാർത്ഥി കർഷകയായി കുമാരി ഒലീവിയ മേരി ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

വിശിഷ്ടാതിഥികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകരെ പൊന്നാട അണിയിച്ച്, പ്രശസ്തി ഫലകവും പണി ആയുധവും ഫലവൃക്ഷത്തൈയും നൽകി ആദരിച്ചു.വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു ടി പി തേന്മല, സിസിലി ജേക്കബ്, റോസമ്മ കൈത്തുങ്കൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു, ബിന്ദു ജോർജ്, റീന സാബു , കോടഞ്ചേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയടത്ത് , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിൻസൻറ് വടക്കേമുറി, ഷിജി ആൻറണി, അബൂബക്കർ മൗലവി, ജിമ്മി തോമസ്, മാത്യൂസ് കൊരട്ടിക്കര, സജിത്ത് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കർഷക സുഹൃത്തുക്കൾ ചടങ്ങിൽ സംബന്ധിച്ചു.ചടങ്ങിന് കൃഷി ഓഫീസർ അപർണ എ സ്വാഗതവും കൃഷി അസിസ്റ്റൻറ് ജോസഫ് വി നന്ദിയും രേഖപ്പെടുത്തി.

Sorry!! It's our own content. Kodancherry News©