ഫോക്കസ് പോയിന്റ് 2022 : വൻ വിജയം

കോടഞ്ചേരി: സെന്റ്. ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച ഫോക്കസ് പോയിന്റ് 2022 എന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 

എസ്.എസ് എൽ സി പാസായ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും, പ്ലസ്ടു പ്രവേശനം സംബന്ധിച്ച ബോധവത്കരണ ക്ലാസും നടത്തുകയുണ്ടായി.

പരിപാടിയുടെ ഉദ്ഘാടനം, മാനേജർ, റവ. ഫാദർ. കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു. പ്രിൻസിപ്പൽ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാക്സി സെബാസ്റ്റ്യൻ സ്വാഗതവും ഹെഡ്മാസ്റ്റർ വിജോയ് തോമസ്, പിടിഎ പ്രസിഡന്റ്‌ മാത്യൂ ചെമ്പോട്ടിക്കൽ എന്നിവർ ആശംസകളും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബൈജു പൈകയിൽ, സജി കരോട്ട്, അഖിൽ ടോം, മാക്സി സെബാസ്റ്റ്യൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. സാന്ദ്ര ബേബി നന്ദി പ്രകാശിപ്പിച്ചു.

********** **************

ക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു.

താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത്(അപ്പൂസ്- 28) ആണ് മരണപ്പെട്ടത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും, അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോമോർട്ടറിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

പിതാവ്: ബാലൻ (LIC ഏജൻ്റ്).

മാതാവ്: തങ്കമണി.

സഹോദരി: ഡാലിയ.

സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.

** **** *** **** *** **** ***

ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ മധുരം മലയാളംപ്രോഗ്രാം നടത്തി:

കോടഞ്ചേരി: വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മധുരം മലയാളം പദ്ധതി തുടക്കമിട്ടു. ചടങ്ങിന് സ്കൂളിലെ സീനിയർ അസിസ്റ്റൻറ് മത്തായി എൻ ടി സ്വാഗതം പറഞ്ഞു.

പ്രധാനാധ്യാപകനായ സുരേഷ് തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും വായനയും തമ്മിൽ അകലങ്ങൾ ഞങ്ങൾ ഉണ്ടാവരുതെന്നും, എല്ലാവരും വായനക്ക് പ്രാധാന്യം കൊടുക്കണം എന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം കുട്ടികളോട് പറഞ്ഞു.

തുറന്ന പരിസ്ഥിതിയും പുസ്തകം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫോറെസ്റ്റ് സെക്ഷൻ ഓഫീസർ റോയി കെ കെ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. പ്രപഞ്ചത്തെ നമ്മൾ സ്നേഹിക്കുന്നതുപോലെ പുസ്തകങ്ങളെയും വായനകൊണ്ട് സ്നേഹിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർഥികൾക്ക് ഉപദേശം നൽകി.

എസ്.ആർ.ജി കൺവീനർ പ്രത്യുഷ് കണ്ണൂർ ചടങ്ങിന് ആശംസകൾ അറിയിച്ചു. വായനയിലൂടെ നമ്മൾ ഓരോരുത്തർക്കും ലോകത്തെയും മനുഷ്യരെയും അവരുടെ പ്രയാസങ്ങളെയും വായിച്ചെടുക്കുവാൻ സാധിക്കട്ടെയെന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഹിഷാം എം എച്ച്, അനീഷ് അബ്രഹാം, ലുലു മീരാൻ, ജനേഷ്, ലിജി തോമസ്, പുഷ്പ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏഴാം ക്ലാസ് വിദ്യാർഥിയായ സഫ്വാൻ വി.എസ് ചടങ്ങിന് നന്ദി പറഞ്ഞു.

*** **** *** **** *** ****

സ്വിമ്മിംഗ് സർട്ടിഫിക്കറ്റ് വിതരണം

കോടഞ്ചേരി: പത്താം ക്ലാസ്, പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഉപരിപഠനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിന് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിൽ നൽകുന്ന സ്വിമ്മിംഗ് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

ഈ മാസം 24 വെള്ളിയാഴ്ച കോടഞ്ചേരി ഉദയ നഗറിൽ ഉള്ള ലൈഫ് ട്രാക്ക് സിമ്മിംഗ് അക്കാദമിയിൽ വച്ച് സ്പോർട്സ് കൗൺസിൽ അധികൃതർ മുൻപാകെ നടത്തുന്ന സ്വിമ്മിംഗ് ടെസ്റ്റിൽ പ്രാവീണ്യം തെളിയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ടെസ്റ്റിൽ വരുന്നവർ ആധാർ കാർഡിന്റെ കോപ്പിയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 9946566686 എന്ന നമ്പറിൽ ബന്ധപ്പെടുക.

*** **** *** **** *** **** ***

ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി പുസ്തക പ്രദർശനവും മാസ് റീഡിങ്ങും സംഘടിപ്പിച്ചു.

കോടഞ്ചേരി: വായനാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്കായി മാസ്സ് റീഡിങ്ങും സംഘടിപ്പിച്ചു. സ്കൂളിലെ പ്രധാനാധ്യാപകൻ സുരേഷ് തോമസ് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അറിവിൻറെ നിറകുടങ്ങളായി ഓരോ വിദ്യാർത്ഥിയും മാറുവാൻ വായന ജീവിതശൈലി ആക്കി മാറ്റണം എന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

വായനാ ദിനാചരണത്തിന്റെ മൂന്നാം ദിവസമാണ് വിദ്യാർത്ഥികൾക്കായി മാസ് റീഡിങ്ങും പുസ്തകപ്രദർശനവും നടത്തിയത്. വ്യത്യസ്ത സാഹിത്യകാരന്മാരെ കുറിച്ചും, അവരുടെ കൃതികളെക്കുറിച്ചും സ്കൂളിലെ എസ്.ആർ. ജി.കൺവീനർ പ്രത്യുഷ് കണ്ണൂർ വിദ്യാർഥികൾക്ക് ലഘു വിവരണങ്ങൾ നൽകി.

വിദ്യാർഥികളെ ഒരേസമയം ഇത്ര പുസ്തകങ്ങൾ നൽകി മാസ് റീഡിങ് നടത്തിയത് വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി. ലൈബ്രറി കൺവീനറായ ലുലു മീരാൻ, അധ്യാപികമാരായ പുഷ്പ, സോണി, സാകിറ, അനു ജോബിഷ് പരിപാടികൾക്ക് എന്നിവർ നേതൃത്വം നൽകി.

*** **** *** **** *** ****

സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്‌കൂളിന് ഉന്നത വിജയം.

കോടഞ്ചേരി : സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ 2021 – 22 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ ഓവർ ഓൾ 94.01% വിജയം നേടി. സയൻസിൽ 95% വും കോമേഴ്‌സിൽ 93% വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 117 വിദ്യാർത്ഥികളിൽ 110 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി.

പ്രസ്തുത പരീക്ഷയിൽ 90% ഉം 85% മുകളിൽ മികച്ച വിജയം നേടിയവരുടെ വിവരങ്ങൾ താഴെ

സ്കൂൾ ടോപ് സ്കോറർ

അനാമിക എസ് – 1193/1200

സയൻസ് 90% മുകളിൽ

1. അനാമിക എസ്

2. എൽബ എസ് ജോൺ

3. മുഹമ്മദ് സിനാൻ

4. അനീറ്റ കുര്യൻ

5. അനീറ്റ സ്ക്കറിയ

6. എയ്ഞ്ചൽ രാജു

7. ജോഷ് ഷാജി ചെറിയാൻ

8. അഞ്ജന ഹരിദാസ്

9. ജൂലിയറ്റ് മരിയ ഫിലിപ്

10. ഭവ്യ പി.ബി

11. ദിയ റോബിൻ

12. ഫസ്ന ഷെറിൻ

13. ആൽബിൻ സി ബിജു

14. മിലൻ ബിജു

15. ഫെമിന സി എം

16. ദിയ ഫിലിപ്പോസ്

17. എൽദോ കെ റോയ്

18. അലീന ഷിബു

19. സൂര്യ ഗായത്രി

20. ഡാരൽ മരിയ സജി

21. ഹിമ ബിനു

സയൻസ് 85% മുകളിൽ

1. സ്റ്റിജിൻ ജയ്സൺ

2. ദീപക് ജോസ്

3. സില്ലു ജാൻഡസ്

4. അക്സ ബിജു

5. അലൻസ ജൻറി

6. അശ്വതി കെ എസ്

7. അശ്വതി രാജു

8.ഡോണ സജി

9.മെറിൻ തോമസ്

10.ജിംന ദാസ്

കോമേഴ്‌സ് 90% മുകളിൽ

1.എഡ്വിൻ ഷാജൻ

2.ജസ്വിൻ ജോബി

3.മരിയ സണ്ണി

4.റമീസ K.A

കോമേഴ്‌സ് 85% മുകളിൽ

1.അൽന ജോണി

2.അമിഷ സെബാസ്റ്റ്യൻ

3. നോയൽ തോമസ്

4.മരിയ പോൾ

5.ട്രീസ ലൂയീസ്

കഠിനാധ്വാനത്തിലൂടെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

*** **** *** **** *** ****

പുല്ലൂരാംപാറ ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി രണ്ടു വിദ്യാർത്ഥിനികൾ ചരിത്ര വിജയം നേടി

തിരുവമ്പാടി: പ്ലസ് ടു പരീക്ഷയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ മേഘ്ന ബെന്നി, ജൂലിയ ബിജു എന്നീ രണ്ടു വിദ്യാർത്ഥിനികൾ ഫുൾ മാർക്ക് 1200/ 1200 കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി.

ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ നടത്തപ്പെട്ട ഈ വർഷത്തെ പരീക്ഷയിൽ സംസ്ഥാനത്തൊട്ടാകെ കേവലം 53 കുട്ടികൾ മാത്രമാണ് ഫുൾ മാർക്ക് എന്ന നേട്ടത്തിന് അർഹരായത്.

ആനക്കാംപൊയിൽ ആനക്കല്ലേൽ ബെന്നി യുടെയും കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സിന്ധു പോളിന്റേയും മകൾ ആണ് മേഘ്ന.

ആനക്കാംപൊയിൽ മുപ്പറ്റയിൽ ബിജുവിന്റേയും സുനിതയുടേയും മകളാണ് ജൂലിയാ ബിജു.

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 11ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്ന് മുഴുവൻ മാർക്കും കരസ്ഥമാക്കിയത് ഇവർ രണ്ടു പേർ മാത്രമാണ്.

*** **** *** **** *** **** ***

കോവിഡ് വാക്സിൻ – ബൂസ്റ്റർ ഡോസ് അറിയിപ്പ്

23/6/22 നും , 24/6/22 നും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ ഉണ്ട് , ബൂസ്റ്റർ ഡോസ് എടുക്കാനുളളവർ ഈ അവസരം പ്രയോജനപ്പെടുത്തുക.

** **** *** **** *** ****

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

 

https://chat.whatsapp.com/CqXFxzEPbLD2UTj6dFtgdP

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ് :

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw

 

Sorry!! It's our own content. Kodancherry News©