മുക്കം വലിയപറമ്പിൽ വാഹനാപകടം

ബൈക്ക് ഓട്ടോയ്ക്കുള്ളിൽ ഇടിച്ചു കയറി..

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം.ഇന്നലെ രാത്രി 9 മണിയോടെ വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്. ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഇരുവാഹനത്തിനും സാരമായ കേടുപാട് പറ്റി. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളേയും ബൈക്ക് യാത്രികനേയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഈ സംഭവത്തിന് തൊട്ട് പിറകെയാണ് നോർത്ത്കാരശ്ശേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്നവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേയും പരിക്ക് സാരമുള്ളതല്ല എന്നാണ് അറിവ്.

*** ***** *** ***** *** 

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©