റണ്ണേഴ്സ് അപ്പ്‌ ട്രോഫിയുമായി വേളംകോട് ഹയർ സെക്കൻഡറി സ്കൂൾ


കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 201 പോയിന്റോടെ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ.സയൻസ് കൊമേഴ്സ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.

കലാമേളയിലെ പ്രധാന ആകർഷണമായ ഗ്രൂപ്പ് ഡാൻസ് ഗ്രൂപ്പ് സോങ്ങ് , പരിചമുട്ടുകളി, മാർഗംകളി, മൂകാഭിനയം എന്നീ മത്സരങ്ങൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മുന്നേറിയത്. വ്യക്തിഗത ഇനങ്ങൾക്കും ഓഫ്‌ സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പ്രകടനം വേറിട്ടതായി.

ആർട്സ് കോഡിനേറ്റർ രാജി ജോസഫ്, കരിയർ ഗൈഡൻസ് കോഡിനേറ്റർ റാണി ആൻ ജോൺസൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, അധ്യാപകരായ സി. സുധർമ്മ എസ് ഐ സി, സീമ സി ആർ, ഹരിത കെ, രക്ഷിതാക്കൾ, പ്രിൻസിപ്പൽ എന്നിവർ സ്കൂളിലെ കലാകാരന്മാർക്കും കലാകാരികൾക്കും നേതൃത്വം നൽകി. ചുരുങ്ങിയ സമയം കൊണ്ടുള്ള പ്രാക്ടീസും, നിർലോഭമായുള്ള ഒത്തൊരുമയും സഹകരണവും കഠിനപ്രയത്നവുമാണ് മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയത്.

സ്കൂൾ മാനേജ്മെന്റും പിടിഎയും അദ്ധ്യാപകരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

*** ***** *** ***** ***

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©