ദേശിയ സബ് ജൂനിയർ ഹാൻഡ് ബോൾ പരിശീലന ക്യാമ്പ് വേളംകോട് സെൻ്റ് ജോർജസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ
കോടഞ്ചേരി : ഡൽഹിയിൽവെച്ച് നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ ടീമിൻ്റെ പരിശീലനം വേജംകോട് സെന്റ്റ് ജോർജ്ജസ് ഹയർ സെക്കൻ്ററി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സിസ്റ്റർ മെൽവിൻ, ശ്രീമതി സോഫിയ ജേക്കബ് എന്നിവർ നേതൃത്വം നല്‌കുന്നു.കേരള ടീം പരിശീലകനായി ഇതേ സ്‌കൂളിലെ കായികാധ്യാപകൻ ബേസിൽ സി. എസിനെയും, സംസ്ഥാന ക്യാപ്റ്റനായി തൃശൂർ ജില്ലാ ടീം അംഗം അതുല്യ ഷാജുവിനെയും നിയമിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/D9psbaB4vbsIee9h6WvuEN