ചുരം ബൈപാസ് യഥാർഥ്യമാക്കണം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
കോടഞ്ചേരി : വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നിർദിഷ്ട ചുരം ബൈപാസിൽ ജനകീയ സന്ദർശനം നടത്തി. ജനപ്രതിനിധികൾ, സർവകക്ഷി നേതാക്കൾ , കോഴിക്കോട് വയനാട് ജില്ലയിലെ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ബിഷപ്പിനൊപ്പം സന്ദർശനത്തിൽ പങ്കാളികളായി. തുടർന്ന് മരുതിലാവിൽ നടന്ന അവലോകന യോഗം ബിഷപ് ഉദ്ഘാടനം ചെയ്തു.

നാടിന്റെ വികസന കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം എന്നും വനഭൂമി ഒഴിവാക്കി കുറഞ്ഞ ദൂരം തുരങ്കപാത നിർമ്മിച്ചാൽ ബൈപ്പാസ് എളുപ്പത്തിൽ യഥാർത്ഥമാക്കാൻ കഴിവൊന്നും ബിഷപ്പ് പറഞ്ഞു. ഈ വർഷത്തെ ബഡ്ജറ്റിൽ ബൈപ്പാസ് പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള തുക വകയിരുത്തണം.
ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി കെ ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി ആര് ഓ കുട്ടൻ, കെ സി വേലായുധൻ, ഗിരീഷ് തവളി, ജോണി പറ്റാനി, മൊയ്തു മുട്ടായി, റെജി ജോസഫ്, അഷറഫ് വൈത്തിരി, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുനിസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, ഫാ.ടോണി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി, ബാബു പട്ടരാട്ട്, അഹമ്മദ് കുട്ടി കോയപ്പത്തൊടിഎന്നിവർ സംസാരിച്ചു. ചിപ്പിത്തോടു മുതൽ മരുതിലാവ് വനാതിർത്തി വരെയായിരുന്നു സന്ദർശനം
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN