നോളജ് സിറ്റി ഫെസ്റ്റിവലിന് തുടക്കമായി
കോടഞ്ചേരി : വിജ്ഞാനവും കൗതുകവും ആസ്വാദനവും പകരുന്ന നോളജ് സിറ്റി ഫെസ്റ്റിവലിന് തുടക്കമായി. നോളജ് സിറ്റിയുടെ സ്ഥാപിത ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, ലിവിംഗ്, വാണിജ്യം, കൃഷി എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഫെസ്റ്റില്‍ നടക്കുന്നത്. 50ല്‍ പരം പ്രസാധകരുടെ പുസ്തകങ്ങളുള്ള പുസ്തക മേള തുറന്നു. വിദേശ ഭാഷകളില്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. 120ല്‍ പരം വാണിജ്യ സ്റ്റാളുകളിലായി ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നുണ്ട്. കൂടാതെ, അലങ്കാര മത്സ്യ- നാണയ- പുരാവസ്തു പ്രദര്‍ശനങ്ങള്‍ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഒട്ടക- കുതിര സവാരി, വയനാടന്‍ മലനിരകള്‍ക്ക് മുകളിലൂടെയുള്ള ബലൂണ്‍ റൈഡ് എന്നിവയും ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമാണ്.
നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കമ്പനി ഡയറക്ടര്‍മാരും മറ്റും ചടങ്ങില്‍ പങ്കെടുത്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN