സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി വാഹന പ്രചരണ ജാഥ നടത്തി
കോടഞ്ചേരി: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ അക്രമത്തിനെതിരെയും യുഡിഎഫ് ജനവിചാരണ സദസ്സിന്റെ പ്രചാരണാർത്ഥം ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി.
കരിമ്പാലക്കുന്നിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം കോടഞ്ചേരി ടൗണിൽ നടന്ന സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്തോമസ്, സണ്ണി കാപ്പാട്ട്മല, യു.ഡി.എഫ് ട്രഷറർ അബൂബക്കർ മൗലവി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോർജ് എം തോമസ്, ജോബി ജോസഫ്, ലീലാമ്മ മംഗലത്ത്, ബിജു ഓത്തിക്കൽ, പി പി നാസർ,ചിന്ന ശോകൻ, എ എം മുഹമ്മദ് കോയ,ജോസ് പെരുമ്പള്ളി, ബാബു പട്ടരാട്ട്, ആന്റണി നീർവേലി, ഫ്രാൻസിസ് ചാലിൽ, ലിസി ചാക്കോ, റിയാനസ് സുബൈർ,ജോസ് പൈക, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN