ആഘോഷ തിരകളിൽ മുഴുകി സെൻറ് ജോസഫ്സ് എൽ പി സ്കൂൾ കോടഞ്ചേരി.
കോടഞ്ചേരി സെൻ ജോസഫ്സ് എൽ പി സ്കൂളിൽ വർണ്ണാഭമായ ക്രിസ്മസ് ആഘോഷങ്ങൾ അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് സിബി തുങ്കുഴി ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധി റിയാ മനോജ് ആശംസകൾ നേർന്നു. തുടർന്ന് സാന്താക്ലോസ് കുട്ടികളോടൊപ്പം കൂടിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ആകർഷകമായ സമ്മാനങ്ങൾ അടങ്ങിയ ബംബർ നറുക്കെടുപ്പ് കുട്ടികൾക്ക് ഏറെ ആവേശം പകർന്നു. എസ്ബിഐ ബാങ്ക് കോടഞ്ചേരി സ്പോൺസർ ചെയ്ത കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. മഞ്ചേരി വെജിറ്റബിൾസ്, പ്രിയ സ്റ്റോർ ,എ കെ സൗണ്ട് , പിടിഎഅംഗങ്ങൾ അധ്യാപകർ തുടങ്ങിയവർ വിവിധ സമ്മാനങ്ങൾക്ക് സ്പോൺസർഷിപ്പ് നൽകുകയുണ്ടായി. അധ്യാപക പ്രതിനിധി ഷിജോ ജോൺ നന്ദി അർപ്പിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/D9psbaB4vbsIee9h6WvuEN