വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം നടത്തി.
കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി ഏവരെയും സ്വാഗതം ചെയ്തു. ക്രിസ്തുമ സന്ദേശം നൽകിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തത് സെന്റ് മേരീസ് ജ്ഞനോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാളും കോട്ടക്കൽ മാർ ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളി വികാരിയുമായ ഫാ. റെജി കോലാനിക്കലാണ്.

ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് എം പി ടി എ പ്രസിഡന്റ് നിഷ ഷാജി, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മരിയ തെരേസ് എസ്.ഐ.സി, വിദ്യാർത്ഥികളായ സ്കൂൾ ലീഡർ ആൻ മരിയ ജസ്റ്റിൻ, ആൻലിയ മരിയ ആന്റണി, ജോസഫ് ജിയോ ആൽവിൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ നല്ലപാഠം അധ്യാപക പുരസ്കാരം, ഇൻസ്പെയറിംഗ് ഗ്രീൻ മെന്റർ അവാർഡ്, ഗ്രീൻ ക്ലീൻ കോഴിക്കോട് ഹരിത പുരസ്കാരം എന്നിവ ലഭിച്ച ഫാ. റെജി കോലാനിക്കലിനെ മെമെന്റോ നൽകിയ ആദരിച്ചു.

തുടർന്ന് എൽ പി, യു പി അധ്യാപകരുടെയും യുപി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും കരോൾ ഗാനവും, കേക്ക് മുറിക്കലും, ലക്കി സ്റ്റാർ തിരഞ്ഞെടുപ്പും നടത്തി.

പരിപാടികളോടനുബന്ധിച്ച് നടത്തിയ കരോൾ ഗാന മത്സരം, നക്ഷത്ര നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്രിസ്തുമസ് സന്ദേശമത്സരം എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

വ്യത്യസ്ത നിറഞ്ഞുനിന്ന ചടങ്ങിൽ ഹൈസ്കൂൾ എസ്ആർ.ജി കൺവീനർ ബെനില ജേക്കബ് നന്ദി അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN