എൻഎസ്എസ് സപ്തദിന ക്യാമ്പിന് തിരശ്ശീല വീണു

കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപത്ദിന ക്യാമ്പ് 2023 വിജയകരമായി പൂർത്തീകരിച്ചു. 2023 ഡിസംബർ 26 തിങ്കളാഴ്ച രാവിലെ 9 മുതൽ തെയ്യപ്പാറ സെന്റ് തോമസ് യു.പി.സ്ക്കൂളിൽ ആരംഭിച്ച പ്രസ്തുത ക്യാമ്പ് 01/01/2024 നു രാവിലെ 8 മണിയോടെ അവസാനിച്ചു.

സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി അധ്യക്ഷയായ സമാപനചടങ്ങിൽ തെയ്യപ്പാറ സെന്റ് തോമസ് ഇടവക വികാരി റെവ. ഫാ. ഡോ ജോസ് പെണ്ണാപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വോളന്റീയെർസിന്റെ മാതൃകപരമായ പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനം അർഹിക്കുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ക്യാമ്പ് അവലോകനം നടത്തി.പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രസിഡണ്ട് ഷിജി ആന്റണി വോളണ്ടിയേഴ്സിനായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

സി സുധർമ്മ എൻഎസ്എസ് പതാക താഴ്ത്തി ക്യാമ്പിന് സമാപനം കുറിച്ചു.മാലിന്യ വിമുക്ത കേരളം എന്നതായിരുന്നു ക്യാമ്പിന്റെ പൊതുവിഷയമായി തിരഞ്ഞെടുത്തത്. സ്നേഹരാമം എന്ന പേരിൽ പാഴ് നിലങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുക, തുണി സഞ്ചിക്കൾ നിർമ്മിച്ച് വിതരണം ചെയ്യുക, അടുക്കളത്തോട്ട നിർമ്മാണം, ചവിട്ടികൾ നിർമ്മിക്കുക, സ്നേഹ സന്ദർശനവുമായി വൃദ്ധമാതാപിതാക്കളെ സന്ദർശിക്കുക, സന്നദ്ധം എന്ന പേരിൽ ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുക. വിവിധങ്ങളായ ഓറിയന്റേഷൻ ക്ലാസ്സ് നൽകുക, ലഹരിക്കെതിരെ തെരുവുനാടകം, പരിസര ശുചീകരണം, ബോധവൽക്കരണ ക്ലാസുകൾ, എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തന പരിപാടികളാണ് വിദ്യാർത്ഥികൾ ക്യാമ്പിൽ നടപ്പിലാക്കി പൂർത്തീകരിച്ചത്.

തെയ്യപ്പാറ യു പി സ്കൂളിന്റെ ഭിത്തിയിൽ പെയിൻ്റ് ചെയ്ത് മാലിന്യ വിമുക്ത കേരളം എന്ന സന്ദേശങ്ങടങ്ങിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയത് ശ്രദ്ധേയമായ വേറിട്ട പ്രവർത്തനമായി മാറി.മികച്ച ക്ലാസ്സുകളും, വൈവിധ്യം നിറഞ്ഞ കൾച്ചറൽ പ്രോഗ്രാമുകളും, ഗ്രൂപ്പ്‌ തിരിഞ്ഞുള്ള ഭക്ഷണം പാചകം ചെയ്യലും, പൊതു ജോലികളും, വിദ്യാർഥികൾക്ക് പ്രസ്തുത ക്യാമ്പ് അവിസ്മരണീയമായി തീർത്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©