ഉജ്ജീവനം ക്ലസ്റ്റർ തല ഉദ്ഘാടനം സംഘടിപ്പിച്ചു
കോടഞ്ചേരി : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ വേനപ്പാറയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആത്മഹത്യ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് ടി നിർവഹിച്ചു.
രമ്യ ചന്ദ്ര( പ്രൊജക്റ്റ് ഓഫീസർ, മെന്റൽ ഹെൽത്ത് സെന്റർ കുതിരവട്ടം) ക്ലാസ് നയിച്ചു. ഇന്നത്തെ പുതുതലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയെ എങ്ങനെയാണ് തരണം ചെയ്യുന്നത് എന്നതിനെക്കുറിച്ചും മനസ്സിലാക്കാനായിട്ട് ഈ ക്ലാസ്സിലൂടെ വിദ്യാർഥികൾക്ക് സാധിച്ചു. ലീന വർഗീസ്( പ്രിൻസിപ്പൽ), കെ പി അനിൽകുമാർ ( കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ ), ട്രീസ മരിയ ചാക്കോ, റോഷ്ന പോൾ എന്നിവർ സംസാരിച്ചു. ജിജി ജോസഫ് ( പ്രോഗ്രാം ഓഫീസർ) സ്വാഗതവും കെവിൻ എം ജോജൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN