പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോടഞ്ചേരി: മുറം പാത്തിയിൽ നിന്ന്  തോട്ടുമുഴിയിലേക്കുള്ള റോഡിൽ മൂന്ന് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇരുവഞ്ഞിപ്പുഴയിൽ  പത്തായ പാറയിൽ നിന്നും പൊട്ടൻകോട് ടാങ്കിലേക്ക് അടിച്ചു കയറ്റി കോടഞ്ചേരി,  പൂളവള്ളി കാഞ്ഞിരാട് ഭാഗത്തേക്ക് വരുന്ന  പൈപ്പാണ് മൂന്ന് സ്ഥലങ്ങളിൽ പൊട്ടിയത്. ഇത് മൂലം റോഡിൽ വെള്ളക്കെട്ട്  നിലനിൽക്കുന്നു.

ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നതിനാൽ  പല സ്ഥലങ്ങളിലും  വെള്ളത്തിന് ക്ഷാമം നേരിടുന്നു.

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/EGF1zALI6nvBryGgFW8WTc

Sorry!! It's our own content. Kodancherry News©