കക്കാടംപൊയിൽ വീണ്ടും അപകടം, ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

കൂടരഞ്ഞി:മലയോര ഹൈവേയിൽ കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.അരീക്കോട് കാവനൂർ കാരാപറമ്പ് ന്യൂ ബസാർ പുത്തൻപീടിക പി.പി മൊയ്തീന്റെ മകൻ മുനീബ്(32) ആണ് മരിച്ചത്. സഹയാത്രികൻ കാവനൂർ സ്വദേശിയായ മുഹമ്മദ് അനീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മുനീബിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിൽ ഇതേ സ്ഥലത്ത് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മരിച്ചിരുന്നു.

കക്കാടംപൊയിലില്‍നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് നവംബറിൽ നടന്ന അപകടത്തിൽ മരിച്ചത്. 2023 നവംബർ 9 വൈകിട്ട് മൂന്ന് മണിയോടെ കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥികളുടെ സ്കൂട്ടർ ആനക്കല്ലുംപാറ വളവിൽവെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിദ്യാർത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©