ജനറൽ ബോഡി യോഗം നടത്തി

കോടഞ്ചേരി ഗവൺമെന്റ്കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ അലുംനി അസോസിയേഷൻ ഓഫ് ഗവൺമെന്റ് കോളേജ് കോടഞ്ചേരി അതിന്റെ ഒന്നാം വാർഷിക ജനറൽബോഡി യോഗം കോളേജിൽ വെച്ച് നടത്തി. പൂർവ്വ വിദ്യാർത്ഥിയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് അവതരണം, വരവ് ചിലവ് കണക്ക് അവതരണം, ഭാവി പരിപാടികളുടെ ആസൂത്രണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ എന്നിവ നടന്നു.

ഡോ. വൈ സി ഇബ്രാഹിം, ഡോ. മോഹൻദാസ് എ, ഡോ. ജോബിരാജ്, പ്രൊഫ. ഷിബു കെ ജെ, ജിജോ ജോർജ്, അഷ്‌റഫ്‌ കെ പി, പ്രജിത് ലാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ – ജിജോ ജോർജ്(പ്രസിഡന്റ്‌ ), അഷ്‌റഫ്‌ കെ പി (സെക്രട്ടറി ), ഡോ. ജോബിരാജ് (ട്രഷറർ ).


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©