തെയ്യപ്പാറ കുരിശുപള്ളിയിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി: – തെയ്യപ്പാറ കുരിശുപള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.വികാരി ഫാ. ബേസിൽ ഏലിയാസ് തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ഫാ. ജിതിൻ കൊരയംമാക്കിൽ ട്രസ്റ്റി ഏലിയാസ് പൂന്തനാംകുഴിയിൽ, സെക്രട്ടറി എൽദോ തോമസ് കോക്കാപ്പിള്ളിൽ, ജോയിൻ്റ് സെക്രട്ടറി സുരേഷ് കാരിക്കോട്ടിൽ, അഗസ് കൊരയംമാക്കിൽ, ഡേവിഡ് കോക്കാപ്പിള്ളിൽ, പൗലോസ് മനയ്ക്കൽകരോട്ട്, ജോസഫ് കന്നുള്ളിൽ, വർഗീസ് തകരക്കാട്ടിൽ, അമ്മിണി മർക്കോസ്, എന്നിവർ സന്നിഹിതരായിരുന്നു.
നാളെ (09- 2 – 2024) രാവിലെ 7.30 വിശുദ്ധ കുർബാന. വൈകിട്ട് 5:30ന് തെയ്യപ്പാറ സെൻ്റ് ജോർജ് പള്ളിയിൽ നിന്നും കുരിശുപള്ളിയിലേക്കുള്ള തീർത്ഥയാത്ര ആരംഭിക്കും.6:30ന് സന്ധ്യാപ്രാർത്ഥന.7:30 ന് വചന സന്ദേശം. 8.00 മണിക്ക് പടുപുറം കുരിശിലേക്കുള്ള ഭക്തിനിർഭരമായ റാസ. 9.00 മണിക്ക് ആശീർവാദം. തുടർന്ന് തമുക്ക് നേർച്ചയും ശിങ്കാരിമേളം വയലിൻ കീബോർഡ് ഫ്യൂഷൻ പ്രകടനങ്ങളും ഉണ്ടായിരിക്കും.
ശനി രാവിലെ 8.30 ന് വിശുദ്ധ കുർബാനയ്ക്ക് എറണാകുളം നെട്ടൂപ്പാടം മോർ അന്തോണിയോസ് സ്നേഹഭവൻ ഡയറക്ടർ ഫാ. ജോസഫ് വർഗ്ഗീസ് തെക്കേക്കര കാർമ്മികത്വം വഹിക്കും. തുടർന്ന് വചന സന്ദേശവും വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ബാവായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും, ആശീർവാദവും ഉണ്ടായിരിക്കും . നേർച്ചസദ്യയോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമാകും
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN