പെൺപെരുമ പുസ്തക പ്രകാശനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ പെൺപെരുമ പുസ്തക പ്രകാശനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ നിഷ റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ എന്നിവർ പ്രസംഗിച്ചു.

വാർഡ് മെമ്പർമാരായ ജമീല അസീസ്, ബിന്ദു ജോർജ്, ഏലിയാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ, സിസിലി കോട്ടുപ്പള്ളി, റീന സാബു,ചിന്നമ്മ വായിക്കാട്ട്, സി.ഡി.എസ് അക്കൗണ്ടന്റ് ഭബിത എം, കമ്മ്യൂണിറ്റി കൗൺസിലർ ധന്യ പി സുരേഷ്,സി.ഡി.എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN