ക്രിക്കറ്റ് ടൂർണമെൻ്റും കായികതാരങ്ങളെ ആദരിക്കലും

കോടഞ്ചേരി: കേബിൾ റ്റിവി ഓപ്പറേറ്റേഴ്സ് (സി.ഓ.എ) സംസ്ഥാനസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സി.ഓ. എ താമരശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.

അവേശകരമായ ഫൈനലിൽ ചലഞ്ചേഴ്സ് ഓമശേരി ക്ലബ്ബ് ടീം 3 റൺസിന് ഈങ്ങാപ്പുഴ ജൈത്ര ക്ലബ്ബിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ ഉദ്ഘാടനം ചെയ്തു. സി.ഓ.എ താമരശ്ശേരി മേഖല പ്രസിഡണ്ട് ഫിലിപ്പ് സി.ജെ അധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പോൾസൺ ജോസഫ് അറയ്ക്കൽ മുഖ്യാതിഥിയായിരുന്നു.

കോടഞ്ചേരി സെൻ്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.ഗോവയിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഹാൻഡ് ബോളിൽ കേരളത്തെ പ്രതിനിധികരിച്ച് സ്വർണ്ണ മെഡൽ നേടി ചൈനീസ് തായ് പെയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് ലോക ചാമ്പ്യൻഷിപ്പിനുള്ള ഇൻഡ്യൻ ടീമിൽ അംഗത്വം ലഭിച്ച കോടഞ്ചേരി സ്വദേശികളായ റോബർട്ട് ജോസഫ്, മെൽബി മാത്യു, സന്തോഷ് സെബാസ്റ്റ്യൻ, ലിഷോ അഗസ്റ്റ്യൻ എന്നിവരെ ആദരിച്ചു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ,ഷൈജോ പോൾ, സണ്ണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©