കാട്ടാനക്കൂട്ടം നിരന്തരം കൃഷി നശിപ്പിക്കുന്ന ചിപ്പിലിത്തോട്ടിൽ നിയോജകമണ്ഡലം കർഷ കോൺഗ്രസ് കമ്മിറ്റി തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തു
കോടഞ്ചേരി: ചിപ്പിലിത്തോട് മേഖലയിൽ നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങി തെങ്ങ്, കവുങ്ങ്, കൊക്കോ, വാഴ മുതലായ കൃഷി നശിപ്പിച്ചിട്ടും അധികൃതർ സൗരോർജ്ജ വേലി പുതുക്കിപ്പണിയുന്നതിനും ആനയെ നിയന്ത്രിക്കുന്നതിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് തിരുവാമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ചിപ്പിലിത്തോട്ടിൽ ആന ഇറങ്ങുന്ന പ്രദേശത്ത് തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തു.

ആനയെ നിയന്ത്രിക്കുന്നതിൽ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാനും തീരുമാനിച്ചു. അഗ്നി വലയം തീർത്തും പടക്കം പൊട്ടിച്ചുള്ള സമരം കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബാബു പട്ടരാട്, ജിതിൻ പല്ലാട്ട്, കോടഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജിജി എലുവാലുങ്കൽ, വിൽസൺ തറപ്പിൽ, കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ, ഐഎൻടിസി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു .