കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം

കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം ആരംഭിച്ചു. കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഏഴിന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു . തുടർന്ന് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നിന്നും പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടത്തി.

ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ,അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ. സന്തോഷ് ചുവപ്പുങ്കൽ എന്നിവർ നേതൃത്വം നൽകി.

Sorry!! It's our own content. Kodancherry News©