ആനിരാജയ്ക്ക് കോടഞ്ചേരിയിൽ എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

കോടഞ്ചേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി  ആനിരാജയ്ക്ക് കോടഞ്ചേരിയിൽ എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല  സ്വീകരണം നൽകി. മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യത്തിനെതിരെ നിയമഭേദഗതി പാർലമെന്റിൽ കൊണ്ടുവരാൻ മുൻകൈ എടുക്കുമെന്ന് സ്ഥാനാർത്ഥി ഉറപ്പുനൽകി. 

എൽഡിഎഫ് മേഖലാ സെക്രട്ടറി ഷിജി ആന്റണി സ്വാഗതം പറഞ്ഞു. ജിമ്മി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ  തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, നിയോജകമണ്ഡലം എൽഡിഎഫ് നേതാക്കളായ  സി. കണ്ണൻ, ജോളി ജോസഫ്എന്നിവർ യോഗത്തിൽ സംസാരിച്ചു.

Sorry!! It's our own content. Kodancherry News©