കോടഞ്ചേരി അങ്ങാടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോടഞ്ചേരി : കോടഞ്ചേരി അങ്ങാടിയിൽ ഓട്ടോ സ്റ്റാൻഡിന് സമീപം, മലബാർ ബേക്സ് ന് മുൻപിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇന്ന് രാവിലേ മുതലാണ് ചെറിയ തോതിൽ വെള്ളം മുകളിലേക്ക് വന്ന് ഒഴുകി പോവുന്നത് ശ്രദ്ധയിൽ പെട്ടത്. ഒഴുകി വരുന്ന വെള്ളത്തിന്റെ തോതിൽ വർധന കണ്ടപ്പോൾ വ്യാപാരികൾ ചാലു കീറി വെള്ളം ഓവുചാലിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്..

കടുത്ത ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അധികൃതർ മുൻകൈ എടുത്ത് പൈപ്പിന്റെ അറ്റ കുറ്റപ്പണികൾ നിർവഹിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©