സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടി ഷൈജു ഏലിയാസ്

കോടഞ്ചേരി : സോഷ്യൽ വർക്കിൽ ഹയർസെക്കൻഡറി കുട്ടികൾക്കിടയിൽ ഉള്ള ഇന്റർനെറ്റ് അഡിക്ഷൻ എന്ന വിഷയത്തിൽ കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി നെല്ലിപ്പൊയിൽ സ്വദേശി അതിരമ്പുഴയിൽ ഷൈജു ഏലിയാസ്.

നെല്ലിപ്പൊയിൽ സെന്റ് ജോൺസ്‌ ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ നിന്നും ഡിഗ്രിയും, കൈതപ്പൊയിൽ ലിസാ കോളേജിൽ നിന്നും എം എസ് ഡബ്ലിയു വും പൂർത്തീകരിച്ചു. നിലവിൽ കൈതപ്പൊയിൽ ലിസ്സാകോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്തു വരികയാണ്. ഭാര്യ സോണിയ(സ്റ്റാഫ് നേഴ്സ്,ഒമാൻ), മക്കൾ:എൽനാം ,ഹന്ന.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©