ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് (KSC) സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 28 മുതൽ കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നതായി ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടോം ഗണപതിപ്ലാക്കൽ അറിയിച്ചു.ടൂർണമെന്റ് കമ്മിറ്റി യോഗത്തിൽ മുഖ്യരക്ഷാധികാരി ഫാ.ജോസ് പെണ്ണാപറമ്പിൽ, KSC പ്രസിഡന്റ് സാബിൻ ഉറുമ്പിൽ, സെക്രട്ടറി സിജി നിരവത്ത്, ട്രഷറർ സനിമോൻ പുള്ളിക്കാട്ടിൽ, ജോയിന്റ സെക്രട്ടറി ഷൈൻ പുതിയേടത്ത്, വൈസ് പ്രസിഡന്റ് റോക്കച്ഛൻ പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k