കോവിഷീൽഡ് സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം; സമ്മതിച്ച് കമ്പനി.

കോവിഡ് പ്രതിരോധ വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഡുമായി ബന്ധപ്പെട്ട് കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിൻ്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി കോവിഷീൽഡ് സ്വീകരിച്ചിരുന്നു.

കോവിഷീൽഡ്, വാക്സസെവരിയ എന്നീ വാക്സ‌ിനുകളുടെ നിർമാതാക്കളാണ് അസ്ട്രസെനെക. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തത്. ഇതു രണ്ടും ആഗോള തലത്തിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അസ്ട്രസെനെക നിർമിച്ച വാക്‌സിനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധിപ്പേർ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.2021 ഏപ്രിൽ 21-ന് യുകെ സ്വദേശിയായ ജെയ്‌മി സ്കോട്ടിന് വാക്സിൻ എടുത്തതിനു പിന്നാലെ മസ്‌തിഷ്കാഘാതം സംഭവിച്ചതിനു പിന്നാലെയാണ് കമ്പനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചത്.

വാക്സിൻ എടുത്ത ശേഷം തൻ്റെ രക്തം കട്ടപിടിക്കുന്നതായും രക്‌തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം ജാമി സ്കോട്ടും കമ്പനിക്കെതിരെ കേസ് കൊടുത്തിരുന്നു. ഏറെ നാൾ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോൾ നിർമാതാക്കൾ തങ്ങളുടെ പിഴവ് തുറന്നു സമ്മതിച്ചത്. യുകെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ആദ്യം വാക്സിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക പിന്നീട് ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിൻ ചില അവസരങ്ങളിൽ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു.

അപൂർവ അവസരങ്ങളിൽ മസ്‌തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകൾ കാരണമാകാമെന്നാണ് അവർ ഇന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി.കമ്പനിയുടെ വെളിപ്പെടുത്തിൽ കൂടുതൽ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്സസിനുകൾ ഉപയോഗിച്ച കൂടുതൽ പേർ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. തങ്ങളുടെ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ കൊടുക്കേണ്ടി വരുമെന്ന് തീർച്ചയാണ്. അസ്ട്രസെനെക്ക നിർമിച്ച വാക്സിനുകൾ ഇനി യുകെയിൽ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങൾ കോടതിയെ അറിയിച്ചു.

അതേസമയം ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ എറിയ പങ്കും കോവിഷീൽഡ്, കോവാക്സിൻ എന്നിവയാണ് ഉപയോഗിച്ചത്. ചെറുപ്പക്കാരിലും, മധ്യ വയസ്കരിലും അടുത്തിടെയായി ഉയർന്ന തോതിൽ ഹൃദയാഘാതം മൂലം മരണങ്ങൾ സംഭവിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ വലിയ തോതിലുള്ള പേടിപ്പെടുത്തലാണ് ഉണ്ടാക്കിയിരിക്കുന്നത്.


https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©