വിസ്മയിപ്പിച്ച് മത്സ്യകാഴ്ചകൾ കോഴിക്കോട്
കോഴിക്കോട്: കടലിനടിയിലെ അദ്ഭുത കാഴ്ചകൾ പകർന്നു നൽകുന്ന അണ്ടർ വാട്ടർ ടണൽ അക്വേറിയം കാണാൻ ആസ്വാദകരുടെ തിരക്കേറുന്നു. സരോവരത്തെ കാലിക്കട്ട് ട്രേഡ് സെൻ്ററിൽ ആരംഭിച്ച പ്രദർശനം ഒരേസമയം അദ്ഭുതവും കൗതുക വും പകർന്നു നൽകുന്നു. ആഴക്കടലിലെ ജീവജാലങ്ങൾ ഉൾപ്പെടെ വർണ വിസ്മയങ്ങളാണ് പ്രദർശനത്തിലൊരുക്കിയിരിക്കുന്നത്. പല വർണത്തിലും കാഴ്ചയിലുമുള്ള അനേകായിരം മത്സ്യങ്ങളാണ് പ്രധാന ആകർഷണം.
കടലിലെ ഗ്ലാമർ താരമായ ബ്ലൂറിംഗ്, ബ ഫർ ഫിഷ്, റെഡ് ഫിഷ്, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അലിഘേറ്റർ ഘാർ, എൺപത് കിലോ ഭാരം വരുന്ന അരാപൈമാ, രാത്രികാലങ്ങളിൽ കുട്ടികളെ പോലെ കര യുന്ന റെഡ് ടൈൽ, തൊട്ടാൽ ഷോക്കടിക്കുന്ന ഈൽ. മത്സ്യകന്യക ഇങ്ങനെ നീളുന്നു മത്സ്യക്കാഴ്ചകൾ.

ഒരു ചില്ലുജാലകത്തിനുള്ളിൽ മനുഷ്യനും മത്സ്യങ്ങൾക്കും ഇടപഴകാനുള്ള അവ സരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കാകട്ടെ അവധിക്കാലത്ത് അടിച്ചു പൊളിക്കാനുള്ള ഒരിടവും. അഞ്ചുവയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭിന്നശേഷിക്കാർക്ക് സൗജന്യമാണ്. സ്കൂൾ ഗ്രൂപ്പുകൾക്കും മറ്റും നിരക്കിളവ് ഉണ്ടാകും. പതിവ് ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒൻപതു വരെ യും അവധി ദിവസങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ രാത്രി ഒൻപതു വരെയുമാണ് പ്രദർശനം. പത്ത് കോടി മുതൽ മുടക്കിൽ മറൈൻ വേൾഡും കൊച്ചി ആസ്ഥാനമായ ഡിക്യുഎഫ് ഏജൻസിയും സംയു ക്തമായാണ് പ്രദർശനം ഒരുക്കുന്നത്.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD