സ്വാശ്രയ സംഘങ്ങളുടെ വാർഷികം ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് അതിന്റെ പ്രവർത്തന വഴിയിൽ 60 വർഷം പിന്നിടുന്ന വേളയിൽ ബാങ്കിന്റെ കീഴിൽ 16 വർഷമായി രജിസ്റ്റർ ചെയ്ത് സാമൂഹിക,സാംസ്കാരിക, കാർഷിക, സേവന മേഖലകളിൽ വിവിധതരത്തിലുള്ള ഇടപെടലുകൾ നടത്തുന്ന ബാങ്കിന്റെ സ്വാശ്രയ സംഘങ്ങളുടെ വാർഷികാഘോഷത്തിന് വൈസ് പ്രസിഡന്റ് പി. പി ജോയി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ ഷിബു പുതിയേടത്ത് അധ്യക്ഷനായി.
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ. ബി. സുധാ മുഖ്യാതിഥിയായി. കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ കാർഷിക മേഖലയും സഹകരണസംഘവും എന്ന വിഷയത്തിൽ സംസാരിച്ചു.
അനിരുദ്ധൻ (കേരള ബാങ്ക് കോടഞ്ചേരി ശാഖ മാനേജർ), ജോസ് കുന്നത്ത് (കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ), പുഷ്പ സുരേന്ദ്രൻ (കോടഞ്ചേരി വനിതാ ബാങ്ക് പ്രസിഡന്റ്), നിഷാ റെജി( ചെയർപേഴ്സൺ കോടഞ്ചേരി കുടുംബശ്രീ), ലിസി റെജി (കോഡിനേറ്റർ ശ്രേയസ്), സ്മിതാ ചന്തു (ബാങ്ക് SHG പ്രതിനിധി), ഉണ്ണിമായ (ബാലസംഘം രക്ഷാധികാരി), റെജി ടി. എസ് (കോഡിനേറ്റർ SHG), എന്നിവർ ആശംസ അർപ്പിച്ച് ചടങ്ങിൽ മുൻ പ്രസിഡന്റ് ജോർജുകുട്ടി വിളക്കുന്നേൽ, മുൻ സെക്രട്ടറി കെ. ഇ കുര്യാക്കോസ്, പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, ഭരണസമിതി അംഗം എന്നീ നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന വൈസ് പ്രസിഡന്റ് പി പി ജോയ്, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയും ആദരിച്ചു.
സെക്രട്ടറി വിപിൻ ലാൽ. കെ റിപ്പോർട്ട് അവതരിപ്പിച്ചു.സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായ പരിപാടിയിൽ സൂര്യാ സംഘത്തിലെ ഷൈനി ജോർജ് നന്ദി രേഖപ്പെടുത്തി.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD