വിദ്യാർഥികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
കോടഞ്ചേരി : ജി യു പി സ്കൂൾ ചെമ്പുകടവിൽ കേരളഹെൽത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .ഡെങ്കി പനി, പേവിഷ ബാധ തുടങ്ങിയ രോഗങ്ങളെ ക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസ്സ് നേഴ്സുമാരായ ദിൽജിന, നീതു എന്നിവർ നയിച്ചു.മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ മാർഗങ്ങളെ കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു.

സീനിയർ അസിസ്റ്റന്റ് അനീഷ് കെ. അബ്രഹാം, സഹ അദ്ധ്യാപകരായ ആൻ ട്രീസ ജോസ്, സിന്ധു ടി,അബ്ദുൽ സമദ്,ഹാദിയ അമൃത ബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD