വായന വാരാചരണത്തിന് വിളംബര ജാഥയോടെ പ്രൗഢോജ്ജ്വല തുടക്കം
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ നടത്തി.വായന സംസ്കാരംഞങ്ങൾ വീണ്ടെടുക്കുംഎന്ന ആശയം ഉയർത്തി പ്ലക്കാർഡുകളും പുസ്തകങ്ങളുമേന്തി സെൻ്റ്. ജോസഫ്സ്ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി വിഭാഗം നടത്തിയജാഥയിൽ എസ് പി.സി,സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, സ്കൂൾ ബാൻ്റ് സെറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനദിന സ്പെഷ്യൽ അസംബ്ലിൽ പ്രധാനധ്യാപകൻ ബിനു ജോസ് വായനദിന സന്ദേശം നല്കി. വിദ്യാർത്ഥി പ്രതിനിധി ജെസ്ന ജോഷി പി.എൻ പണിക്ക അനുസ്മരണ പ്രഭാഷണം നടത്തി.വായന പരിപോഷിപ്പിക്കാൻഈ വർഷം വിപുലമായ പരിപാടികളാണ് സ്കൂളിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന്ഹെഡ്മാസ്റ്റർ അറിയിച്ചു.
മുഴുവൻ രക്ഷിതാക്കൾക്കുംപുസ്തകം ലഭ്യമാക്കാൻപി ടി എ റീഡേർസ് ക്ലബ്രൂപീകരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു പരിപാടികൾക്ക് അധ്യാപകരായ ബർണാഡ് ജോസ്, സി.സാലി സി.ജെ, അനില അഗസ്റ്റിൻ , സബിത ജോസഫ്, സോണിയ വി. തോമസ് ജിജി ജോർജ് എന്നിവർ നേതൃത്വം നല്കി.